റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്: റിയാദിലെ വഴിക്കടവ് കാരുടെ കൂട്ടിയിമയായ റിവ ഇഫ്താർ സംഗമം സംഘടിപ്പിച്ചു . ഇരുന്നൂറോളം വരുന്ന വഴിക്കടവ് കാരായ പ്രവാസികളെയും അവരുടെ കൊടുംബങ്ങളെയും പങ്കെടുപ്പിച്ചു ശിഫയിലെ റിമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ മുന്നൂറ്റി അൻപതോളം വഴിക്കടവ് നിവാസികൾ മാത്രം പങ്കെടുത്തു . റീവയുടെ സ്ഥാപക മെമ്പറായ ജിയോ പൂവത്തി പൊയിലിന്റെ മാതാവും വഴിക്കടവ് A UP സ്കൂളിൽ 24 വർഷം അദ്ധ്യാപികയും ഒട്ടനവധി വഴിക്കടവ് പ്രവാസികളുടെ ഗുരുവുമായ ശ്രീമതി മേരി ടീച്ചറെ ഇഫ്താർ സംഗമത്തിൽ വെച്ച് പൂർവ വിദ്യാർത്ഥികളും റിവ ഭാരവാഹികളും ചേർന്ന് ആദരിച്ചു .കുടുംബ സന്നർശനർത്ഥം റിയാദിൽ എത്തിയതായിരുന്നു അവർ . പൂർവ വിദ്യാർത്ഥി ഹനീഫ പൂവത്തിപോയിൽ ടീച്ചറെ പൊന്നാട അണിയിച്ചു . റിവ പ്രസിഡണ്ട് റ്റീച്ചർക്ക് റീവ യുടെ ഉപഹാരം സമ്മാനിച്ചു . റിവയുടെ ചെയ്യുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ അഭിമാനിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നു . നാടും കുടുംബവും വിട്ട് അന്യ ദേശത്തിലെത്തി ജോലിചെയ്യുന്ന നിങ്ങളുടെ ജോലിയിൽ സത്യാ സന്നദ്ധതയും അൽമാർത്ഥതയും ഉണ്ടായാൽ നിങ്ങൾക്ക് വിജയം വരിക്കാൻ സാധിക്കുമെന്ന് റ്റീച്ചർ സദസ്സിനെ ഉപദേശിച്ചു .
റിവ പ്രസിഡണ്ട് സൈനുൽ ആബിദ് തോരപ്പ അധ്യക്ഷത വഹിച്ചു . ദുഃഖ വെള്ളിയും റമദാനും ഒന്നിച്ചു വന്ന ഈ അസുലഭ ദിനത്തിൽ മനുഷ്യ സമൂഹം നേരിടുന്ന വെല്ലുവിളികൾ സ്നേഹത്തോടെ പ്രതിരോധിക്കാൻ ഉത്തമ സാഹോദര്യം നിലനിർത്തി മാതൃകയാവാൻ ഓരോ വഴിക്കടവ് കാരനും പ്രതിജ്ഞ ബന്ധമാവണം . റീവയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ വിശധീകരിച്ചതോടൊപ്പം ഇപ്പോൾ റിവ സൗജന്യമായി നൽകുന്ന സുരക്ഷ പദ്ധതിയിൽ അംഗമാവാൻ റിവ യിൽ ഇനിയും മെമ്പർ ആവാത്തവരുണ്ടെങ്കിൽ അവർ മെമ്പർ ഷിപ്പ് എടുക്കേണ്ടതിന്റെ പ്രധാന്യം സദസിനെ അറിയിച്ചു . ജനറൽ സെക്രട്ടറി റഷീദ് തമ്പലക്കോടൻ സ്വാഗതവും റിവ കൾച്ചർ കൺവീനർ ജോൺസൺ മണിമൂളി നന്ദിയും പറഞ്ഞു .
ബിസ്മി കമ്പനിക്കുള്ള പ്രതിബന്ധത അംഗീകാരം റിവ എക്സിക്യൂട്ടിവ് അംഗം സലാഹുദ്ധീൻ സമ്മാനിച്ചു . റിവ വെൽഫയർ വിഭാഗം കൺവീനർ ബാബു ലത്തീഫ് അംഗങ്ങൾക്കുള്ള പ്രവാസി സുരക്ഷ സർട്ടിഫിക്കറ്റുകൾ വിതരണം ചെയിതു , വഴിക്കടവ് പഞ്ചായത്തിലെ 23 വാർഡുകളായ തണ്ണിക്കടവ് .മന്ദലപ്പാറ ,മരുത ,വെണ്ടേക്കും പൊട്ടി , മാമൻങ്കാര ,കമ്പളക്കല്ല് .മണൽപടം ,കാരാക്കോട് ,വെള്ളക്കട്ട ,വഴിക്കടവ് ,
പൂവത്തിപോയിൽ ,പഞ്ചായത്തങ്ങാടി ,വള്ളിക്കാട് ,ആലപ്പോയിൽ ,മണിമൂളി ,വരക്കുളം , പാലാട് ,മുണ്ട ,മൊടപോയിക ,നരിവാല മുണ്ട ,നരേകാവ് ,മെക്കോരവ ,കുന്നുമ്മൽ പൊട്ടി , എന്നി വാർഡുകളെ പ്രതിനീകരിച്ചു വാർഡ് അംഗങ്ങളായ അനസ് ബാബു ,അൻവർ പുത്തൻപീടിക, തിബിൻ അരിമ്പ്ര ,മുഹമ്മദ് റാഫി ,ഷിജു കളരിക്കൽ ,നർഷീദ് ഒട്ടകത്ത് , ലബീബ് എറിക്കലിൽ ,അൻഷാദ് കുഴിക്കാടൻ ,മൂസ കുട്ടി തച്ചങ്ങോടൻ ,ആസാദ് പാറക്കൽ ,സജീവ് ,കബീർ സ്രാമ്പിക്കൽ ,സജാദ് എത്തിക്കൽ ,സുധീർ ബാബു ,സാലിം മർവാൻ ,വാപ്പു പുതിയാറ ,സത്താർ തമ്പലക്കോടൻ ,അബ്ദുൽ നാസർ ചിനി ,വിനീഷ് കാവുപറമ്പിൽ ഷൗക്കത്ത് ചേലക്കോടൻ ,ഇസ്ഹാഖ് ചേറൂർ ,റഷീദ് കുന്നത്ത് കളത്തിൽ ,മൊയിദീൻ യാച്ചിരി എന്നിവർ വാർഡുകളെ പ്രതിനീകരിച്ചു ഇൻഷൂറൻസ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി .
ഫൈസൽ മാളിയേക്കൽ , നർഷീദ് പുളിക്കലങ്ങാടി , ചെറിയാപ്പു കടൂരാൻ ബൈജു വെള്ളക്കട്ട ,വാപ്പു എന്നിവർ സമ്മാനദാനം നിർവഹിച്ചു .അൻസാർ ചരലൻ, നിസാബ് മുണ്ട, ശ്രീജിത്ത് പണിക്കർ, സലിം കുഞ്ഞിപ്പ , ഹംസ കറുത്തേടത്തു, അബ്ദുറഹിമാൻ , സുനിൽ മാമൂട്ടിൽ , ഹംസ പരപ്പൻ , ശാഫി ,സജീവ് , അൻഷാജ് , എന്നിവർ നേതൃത്തം നൽകി.