റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
കഴിഞ്ഞ അഞ്ചു ആഴ്ച കാലമായി, റിയാദിലെ കാൽപ്പന്തു പ്രേമികൾക്ക് ആവേശമായി അസ്സിസ്റ് അക്കാഡമി (ഥാർ ഉബൈദ) ഗ്രോണ്ടിൽ നടന്നു വരുന്ന റിഫ പ്രേമിർ ലീഗ്, ഇനി ബാക്കി നിൽക്കുന്ന രണ്ടാഴ്ച് കൂടി. അഞ്ചു ആഴ്ച പിന്നിട്ടപ്പോൾ എ ഡിവിഷനിൽ ഇഞ്ചോടിഞ്ചു പോരാട്ടങ്ങൾ റിയാദിലെ ഫുട്ബോൾ പ്രേമികളെ ആവേശതിരയിലാക്കി മുന്നേറുകയാണ് , യൂത്ത് ഇന്ത്യ സോക്കാർ 13 പോയിന്റ്മായി മുന്നിട്ടു നിൽകുമ്പോൾ തൊട്ടു പിറകെ 11പോയിന്റ്മായി റോയൽ ഫോക്കസ് ലൈനും 11 പോയിന്റ്മായി റൈൻബോ എഫ്.സി യും 10 പോയിന്റ്മായി അസീസിയ സോക്കറും മുന്നിട്ട് നിൽക്കുന്നു.
അതെ സമയം ബി.ഡിവിഷനിൽ ബ്ലാസ്റ്റേഴ്സ് വാഴക്കാട് 13 പോയിന്റമായി മുന്നിട്ടു നിൽകുമ്പോൾ തൊട്ടു പിറകെ 10 പോയിൻറ്റുമായി സുലൈ എഫ്.സിയും 9 പോയിൻറ്റുമായി പ്രവാസി സോക്കർ സ്പോർട്ടിങ്ങും 7 പോയിൻറ്റുമായി ബ്ലാക് ആൻഡ് വൈറ്റും ഇഞ്ചോടിഞ്ചു പോരാട്ടങ്ങളുമായി മേന്നേറുകയാണ്. വ്യാഴാച്ചകളിൽ ബി. ഡിവിഷൻ കളികളും , വെള്ളിയാഴച്ചകളിൽ എ ഡിവിഷൻ കളികളുമാണ് പോരോഗമിക്കുന്നത്, അടുത്ത ആഴ്ചയോടുകൂടി പ്രീമിയർ ലീഗ് അവസാനിക്കും സൗദിയിലെ ലെഫറി പാനലിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്കിടയിൽ അറിയപ്പെടുന്ന അലി അൽ ഖഹ്താനി യുടെ നേതൃത്വത്തിൽ ഉള്ള റഫറി പാനൽ ആണ് കളികൾ നിയന്ദ്രിക്കുന്നത് .
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ബഷീർ ചേലേമ്പ്ര , വൈസ് ചെയർമാൻ അബ്ദുൽകരീം പയ്യനാട് , കൺവീനർ ശറഫുദ്ധീൻ , ടെക്നിക്കൽ ചെയർമാൻ ശകീൽ തിരൂർക്കാട് , റിഫ സെക്രട്രറിയേറ്റ് അംഗങ്ങൾ സൈഫു കരുളായി , ബഷീർ കാരന്തുർ , മുസ്തഫ കവ്വായി ,കുട്ടൻ ബാബു , നൗഷാദ് , മുസ്തഫ മമ്പാട് , ഷെരീഫ് കാളികാവ് നാസർ മാവൂർ, ഷബീർ, നജീബ്, അഷ്റഫ്, ആഷിഖ് എന്നിവരും ടൂർണമെന്റിന് നേതൃത്വം നൽകുന്നു.