മെൽബൺ : റിട്ട. സിബിഐ ഓഫിസർ (ന്യൂഡൽഹി ) കൂത്താട്ടുകുളം പുതുവേലി, പെരുനിലത്തിൽ പി ടി കോര (CBI കുഞ്ഞേട്ടൻ, 81) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പുതുവേലി സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ. ഭാര്യ മേരി (റിട്ട. നഴ്സ് രാജസ്ഥാൻ ) തൊടുപുഴ, മാറിക, അക്കരക്കുന്നേൽ കുടുംബാംഗം.
മക്കൾ: ജിമ്മി ജോർജ് (കൽകല്ലോ, മെൽബൺ ) ജിംഷ ജിതിൻ (കാനഡ). മരുമക്കൾ: ജിഷ ജോർജ് ഓണാട്ട്ക കലയന്താനി (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, മെൽബൺ ) ജിതിൻ ജോസ് പൂവത്തിങ്കൽ ചിറ്റൂർ, പാലക്കാട് ( കാനഡ ).