ഓസ്ട്രേലിയയിൽ പണപ്പെരുപ്പം നിയന്ത്രണത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചു.2023ലെ ആദ്യ പലിശ നിരക്ക് വർദ്ധനവ് 0.25 ശതമാനമാണ്.ഈ വർഷം അഞ്ച് വർദ്ധനവ് വരെ പ്രതീക്ഷിക്കുന്നതായി മേഖലയിലെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നതായുള്ള റിപ്പോർട്ടുകളുണ്ട്.ഇന്നത്തെ വർദ്ധനവ് വീട് വായ്പയുള്ളവരെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്.7,50,000 ഡോളർ വീട് വായ്പയുള്ളവർക്ക് ഇന്നത്തെ വർദ്ധനവ് മൂലം പ്രതിമാസം $ 114 അധികമായി അടക്കേണ്ടി വരും. കഴിഞ്ഞ ഫെബ്രുവരി മുതലുള്ള വർദ്ധനവ് മൂലം 1,362 ഡോളർ പ്രതിമാസം അധികമായി അടക്കേണ്ടി വരും.