സിഡ്നി: 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ 50-ലധികം നർത്തകരും സംഗീതജ്ഞരും ഒന്നിക്കുന്നു. ‘വന്ദേമാതരം’ എന്ന ഗാനത്തിന്റെ താളത്തിൽ, 13 ഇന്ത്യൻ സംസ്ഥാനങ്ങളുടെ നൃത്തരൂപങ്ങൾ അവതരിപ്പിച്ച് ഭാരതമാതാവിന് സമർപ്പിക്കുന്ന ഒരു സംഗീത-നൃത്ത വീഡിയോ ഇവർ ഒരുക്കിയിരിക്കുന്നു.
സിഡ്നിയിലെ എസ് എസ് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ഈ വീഡിയോയിൽ ഭരതനാട്യം, ഭംഗ്ര, കഥക് തുടങ്ങി തെക്കു വടക്ക് കിഴക്കു പടിഞ്ഞാറായി ഇന്ത്യയുടെ വിവിധ നൃത്തരൂപങ്ങൾ അവതരിപ്പിക്കുന്നു. നൃത്തത്തിന്റെ സാർവത്രിക ഭാഷ അതിർത്തികളെ മറികടന്ന് ലോകത്തെ ഏകോപിക്കുന്നതാണ് ഈ വീഡിയോയുടെ ലക്ഷ്യം.
ഈ പദ്ധതി ആസൂത്രണം, സംഘടിപ്പിക്കൽ, നടത്തിപ്പ് എന്നിവ നിർവഹിച്ചത് നിഷ മന്നത്താണ്.