റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഇഫ്താർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാലായിരത്തോളം പേരാണ് അസീസിയയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് (ട്രെയിൻ മാൾ) അങ്കണത്തിൽ നടന്ന ഇഫ്താർ സംഗമത്തിലേക്ക് സംഘാടകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ഒഴുകിയെത്തിയത്. മാളിന്റെ താഴെ നിലയിൽ സ്ത്രീകൾക്ക് പ്രത്യേകം സൗകര്യമൊരുക്കുകയും ഏകദേശം എണ്ണൂറിലധികം പേര് പങ്കെടുക്കുകയും ചെയ്തു. മികച്ച സംഘാടനവും വിഭവ സമൃദ്ധമായ ഭക്ഷണവും പരിപാടിയുടെ മാറ്റ് കൂട്ടി.
ഇഫ്താർ സംഗമത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതൻ അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ, ജീവ കാരുണ്യ രംഗത്ത് റിയാദ് കെഎംസിസി ചെയ്യുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹം നോമ്പ് കാലത്തും വിശ്രമമില്ലാതെ പണിയെടുക്കുന്ന റിയാദിലെ കെഎംസിസി പ്രവർത്തകർ മാതൃകയാണെന്ന് ചൂണ്ടിക്കാട്ടി. സെൻട്രൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയും ഏകീകൃത സി എച്ച് സെന്റർ ഫണ്ട് സമാഹരണവും വേറിട്ടതാണ്. കോവിഡ് കാലത്ത് റിയാദിൽ നടന്ന ആശ്വാസ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതായിരുന്നു. കർമ്മരംഗത്ത് സജീവമായ പ്രവർത്തകരാണ് റിയാദ് കെഎംസിസിയുടെ മുതൽ കൂട്ടെന്നും അദ്ദേഹം പറഞ്ഞു. സൗദി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജിദ്ധ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര , വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി അക്ബർ, സുരക്ഷാ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, ഇന്ത്യൻ എംബസ്സി പ്രതിനിധി പുഷ്പൻ, റിയാദ് മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, ഉസ്മാൻ അലി പാലത്തിങ്ങൽ വിവിധ സംഘടനാ പ്രതിനിധികളായ ഷാഫി ദാരിമി, സുൾഫിക്കർ അലി , എൻ സി മുഹമ്മദ്, അലവിക്കുട്ടി ഒളവട്ടൂർ, ഡോ. അബ്ദുൽ അസീസ്, ബഷീർ ചേലേമ്പ്ര, റഹീം മാഹി, വി കെ കെ അബ്ബാസ്, വിജയൻ നെയ്യാറ്റിൻകര, നാസർ കല്ലറ,
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ കബീർ വൈലത്തൂർ, മുജീബ് ഉപ്പട, അബ്ദുറഹ്മാൻ ഫറോക്ക്, കെ ടി അബൂബക്കർ, അബ്ദുൽ മജീദ് പയ്യന്നൂർ, അബ്ദുസലാം തൃക്കരിപ്പൂർ, സിദ്ധീഖ് തുവ്വൂർ, അബ്ദുൽ മജീദ് കാളമ്പാടി, ബാവ താനൂർ, റസാഖ് വളക്കൈ, അലി വയനാട് , സഫീർ തിരൂർ, നൗഷാദ് ചാക്കീരി, മാമുക്കോയ ഒറ്റപ്പാലം സന്നിതരായി. ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും ട്രഷറർ യു പി മുസ്തഫ നന്ദിയും പറഞ്ഞു. ഹാഷിഫ് ചെറുവണ്ണൂർ ഖിറാഅത്ത് നടത്തി.
വനിതകളുടെ പ്രാധിനിത്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അവധിക്കാലമായതിനാൽ നാട്ടിൽ നിന്ന് സന്ദർശക വിസയിലെത്തിയ നിരവധി കുടുംബങ്ങളും ഇഫ്താറിനെത്തി. വനിതാ കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താറിന് രുചികരമായ വിഭവങ്ങൾ ഒരുക്കി. വനിതാ കെഎംസിസി പ്രസിഡന്റ് റഹ്മത്ത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബിന നാസർ എന്നിവരുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തങ്ങളാണ് നടത്തിയത്. ക്യാപ്റ്റൻ അഷ്റഫ് മേപ്പീരിയുടെ നേതൃത്വത്തിലുള്ള വോളന്റീയർ വിഭാഗവും സെൻട്രൽ, ജില്ലാ, മണ്ഡലം, ഏരിയാ കമ്മിറ്റി ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി.