ദില്ലി: 2000ത്തിന്റെ നോട്ട് നിരോധിച്ച ശേഷം 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ഓഗസ്റ്റ് 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്നും ആർബിഐ അറിയിച്ചു. ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, 2023 ഓഗസ്റ്റ് 31 വരെ തിരികെ ലഭിച്ച 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്നും ഇനി പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 0.24 ലക്ഷം കോടി രൂപയാണെന്നും ആർബിഐ വ്യക്തമാക്കി.