ദില്ലി : ആമസോൺ പേയ്‌ക്ക് പിഴ ചുമത്തി ആർബിഐ. പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ (പിപിഐകൾ), നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി) നിർദ്ദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകൾ പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. 3.06 കോടി രൂപ പിഴ ചുമത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
കെവൈസിയുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ആമസോൺ പേ പാലിക്കുന്നില്ലെന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. നിർദ്ദേശങ്ങൾ പാലിക്കാത്തതിന് എന്തുകൊണ്ട് എന്നതിന് കാരണം കാണിക്കാൻ നിർദ്ദേശിച്ച് ആമസോൺ പേയ്ക്ക് (ഇന്ത്യ) ആർബിഐ നോട്ടീസ് അയച്ചിരുന്നു.ആമസോൺ പേയുടെ മറുപടി പരിഗണിച്ചതിന് ശേഷം, ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ മേൽപ്പറഞ്ഞ കുറ്റം സാധുതയുള്ളതാണെന്നും പണ പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നും ആർബിഐ വ്യക്തമാക്കി ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ ഡിജിറ്റൽ പേയ്‌മെന്റ് വിഭാഗമാണ് ആമസോൺ പേ.