2022 മെയിൽ പലിശ നിരക്ക് ഉയർത്താൻ തുടങ്ങിയ റിസർവ് ബാങ്ക് ഈ വർഷത്തെ അവസാന വർദ്ധനവും ഇന്ന് പ്രഖ്യാപിച്ചു.0.25 ശതമാനത്തിന്റെ വർദ്ധനവാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ഓസ്ട്രേലിയയിലെ ഔദ്യോഗിക ക്യാഷ് റേറ്റ് പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി.മെയിൽ 0.1 ശതമാനമായിരുന്ന ബാങ്കിംഗ് പലിശ നിരക്ക് ഇന്നത്തെ വർദ്ധനവോടെ 3.1 ശതമാനത്തിലേക്ക് ഉയർന്നു.ബാങ്കുകൾ ഈ വർദ്ധനവ് ഉപഭോക്താക്കളിലേക്ക് കൈമാറിയാൽ, അഞ്ച് ലക്ഷം ഡോളർ വീട് വായ്പയുള്ളവർക്ക് പ്രതിമാസ തിരിച്ചടവിൽ 75 ഡോളർ വർദ്ധനവുണ്ടാകും.ഏപ്രിലിന് ശേഷം പ്രതിമാസ …
The post RBA പലിശനിരക്ക് 3.1 ശതമാനമായി ഉയർത്തി appeared first on Indian Malayali.