കോഴിക്കോട്: ഡി ആർ ഐ (ഡയറക്ട്രേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ്) സംഘത്തിന്റെ റെയ്ഡിൽ കോഴിക്കോട് കൊടുവള്ളിയിൽ എഴര കിലോയോളം സ്വർണവും പതിമൂന്ന് ലക്ഷത്തിലധികം രൂപയും പിടികൂടി. പിടികൂടിയ സ്വർണത്തിന് ഏകദേശം നാല് കോടിയിലേറെ രൂപ വിലവരുമെന്നാണ് ഡി ആർ ഐ സംഘത്തിന്റെ നിഗമനം. സ്വർണ്ണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡി ആർ ഐ നടത്തിയ റെയ്ഡിലാണ് സ്വർണവും പണവും പിടികൂടിയത്. വീടിന്റെ ടെറസിൽ വെച്ചായിരുന്നു സ്വർണം ഉരുക്കിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഡി ആർ ഐ നടത്തിയ റെയ്ഡിൽ വീടിന്റെ ഉടമസ്ഥനും ജ്വല്ലറി ഉടമയും അടക്കം നാല് പേരാണ് പിടിയിലായത്.