ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും യൂറോപ്യൻ സന്ദർശനത്തിന് പുറപ്പെട്ടു. ചൊവ്വാഴ്ചയാണ് ഒരാഴ്ചത്തെ സന്ദർശനത്തിന് രാഹുൽ പുറപ്പെട്ടത്. യൂറോപ്യൻ രാജ്യങ്ങളിലെ ഇന്ത്യക്കാരുമായും യൂറോപ്യൻ യൂണിയൻ അഭിഭാഷകരുമായും രാഹുൽ സംവദിക്കും. ഏഴിന് ഇയു അഭിഭാഷകരുമായി ബ്രസ്സൽസിൽ കൂടിക്കാഴ്ച നടത്തും. ഹേഗിലും കൂടിക്കാഴ്ച നടത്തിയേക്കും. എട്ടിന് പാരീസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി സംവദിക്കും. ഒമ്പതിന് പാരീസിലെ ലേബർ യൂണിയനുമായി ചർച്ച നടത്തും. പിന്നീട് നോർവെയിലേക്ക് തിരിക്കും. 10ന് ഓസ്ലോയിൽ ഇന്ത്യൻ പ്രവാസികളുമായി സംസാരിക്കും. സെപ്റ്റംബർ 11ന് രാഹുൽ യൂറോപ്പിൽ നിന്ന് തിരിക്കും. ജി20 അവസാനിക്കുന്ന അന്ന് മാത്രമാണ് രാഹുൽ തിരിച്ചെത്തുക.