കോഴിക്കോട്: ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും എല്ലാവരും ചെയ്യുന്നത് പോലെ ചോദ്യങ്ങൾ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്ന് എംഎസ് സൊല്യൂഷന്‍സ്.ട്യൂഷൻ സെന്ററുകൾ നടത്തുന്നവർ ഇത് എല്ലാ പരീക്ഷയിലും ചെയ്യുന്നതാണ്.എംഎസ് സൊല്യൂഷൻസ് പ്രവചിച്ചതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ മറ്റു ചിലർ പ്രവചിച്ചു.അവർ കോടികളുടെ പരസ്യം മാധ്യമങ്ങളിൽ നൽകുന്നു.അന്വേഷണം എം എസ് സൊല്യൂഷൻസിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്.മുൻകൂർ ജാമ്യപേക്ഷയിൽ കൂടുതൽ വാദം കേൾക്കാനായി ഈ മാസം മൂന്നിലേക്ക് മാറ്റി
ഗൂഢാലോചന വകുപ്പ് ചുമത്തിയത് സംബന്ധിച്ച് അധിക റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസികുഷന് കോടതി നിർദേശം നല്കി.കേസിൽ ഗൂഢാലോചന എങ്ങനെ നിലനിൽക്കും എന്ന് കോടതി ചോദിച്ചു.ഒരാൾക്ക് ഒറ്റയ്ക്ക് ഗൂഢാലോചന നടത്താൻ കഴിയുമോ.ചോദ്യപേപ്പറിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിന് അല്ലേ. ഉദ്യോഗസ്ഥരെ ആരെയും പ്രതി ചെർത്തിട്ടി ല്ലല്ലോയെന്നും ,ചോദ്യ പേപ്പറിന്റെ സംരക്ഷണ ചുമതല വിദ്യാഭ്യാസ വകുപ്പിന് അല്ലേയെന്നും കോടതി ചോദിച്ചു
question paper leak
MS Solutions