ദില്ലി: പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാനത്തെ കക്ഷിയാക്കി സുപ്രീംകോടതി. ജസ്റ്റിസ് അനിരുദ്ധാ ബോസ്, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്ന് ജസ്റ്റിസ് സി ടി രവികുമാർ വാദത്തിനിടെ പറഞ്ഞു, തുടർന്ന് സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്രത്തിനായി സോളിസിറ്റർ ജനറലിന് ഹർജിയുടെ പകർപ്പ് നൽകാനും കോടതി നിർദ്ദേശിച്ചു.