ബ്രിസ്ബെൻ: ക്യൂൻസ്ലാന്റിൽ പ്രവർത്തിക്കുന്ന വിവിധ മലയാളി അസോസിയേഷനുകളും സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ചേർന്ന് രൂപം കൊടുത്ത യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റ് ബ്രിസ്ബെനിൽ മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റിന്റെ ഓണാഘാഷങ്ങളുടെ ഭാഗമായി കേരള ഫെസ്റ്റ് ഓഗസ്റ്റ് 12ന് ബ്രിസ്ബെനിൽ വച്ച് നടത്തും. ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബെൻ (45 ACACIA Road, Karawatha) ആണ് വേദി.ആഘോഷങ്ങളുടെ ഭാഗമായി ഓൾ ക്യൂൻസ്ലാന്റ് തിരുവാതിര മത്സരവും ഉണ്ടായിരിക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ സാംസ്കാരിക പരിപാടികളും, 65 വിഭവങ്ങൾ അടങ്ങിയ വള്ള സദ്യയും ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ജേക്കബ് ചെറിയാൻ – 0419732780, ജിജി ജയനാരായൺ – 04044 18033, ഷാജി തേക്കാനത്ത് – 0401352044.