സിഡ്നി: പുരുഷ കേന്ദ്രീകൃത യൂനിഫോം മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ആസ്ട്രേലിയയിലെ നാഷനല്‍ എയര്‍ലൈൻസ്.പുരുഷ കാബിൻ ക്രൂ അംഗങ്ങള്‍ക്ക് മേയ്ക്കപ്പ് ധരിക്കാനും സ്ത്രീകള്‍ക്ക് ഹീല്‍ ഇല്ലാത്ത ഷൂസുകള്‍ ധരിക്കാനുമാണ് അനുമതി.വ്യത്യസ്തമായ സാംസ്കാരിക ഇടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സൗകര്യപ്രദമായി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് ക്വാണ്ടാസ് എയര്‍ലൈൻസ് അധികൃതര്‍ അറിയിച്ചു.
കാലാനുസൃതമായിരിക്കണം തങ്ങളുടെ യൂനിഫോം എന്ന് നിര്‍ബന്ധമുണ്ടെന്നും എയര്‍ലൈൻസ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, മേയ്ക്കപ്പ് ചെയ്തും ഹൈ ഹീല്‍ ഷൂസ് ധരിച്ചും ജോലിക്ക് വരാൻ താല്പര്യമില്ലാത്തവരെ നിര്ബന്ധിക്കില്ല. വനിതകള്‍ക്ക് ഡയമണ്ട് കമ്മലും ധരിക്കാൻ അനുവാദമുണ്ട്.വനിതാ ജീവനക്കാര്‍ മേക്കപ്പ് ധരിക്കണമെന്നതുള്‍പ്പെടെയുള്ള നിയമങ്ങള്‍ റദ്ദാക്കാൻ ക്വാണ്ടാസിനോട് ആവശ്യപ്പെട്ട തൊഴിലാളി യൂണിയനുകളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മാറ്റങ്ങള്‍ വന്നത്.സിഡ്നിയാണ് ക്വാണ്ടാസ് എയര്‍ലൈൻസിന്റെ ആസ്ഥാനം.