കോട്ടയം: പുതുപ്പള്ളിയില്‍ ഒരു പുണ്യാളനേ ഉള്ളൂവെന്ന് നിയുക്ത എല്‍ഡിഎഫ് ജെയ്ക് സി തോമസ്. അത് വിശുദ്ധ ഗീവര്‍ഗീസാണെന്നും ജെയ്ക് സി തോമസ് പറഞ്ഞു. പുതുപ്പള്ളിയിലേത് വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ലെന്നും ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും ജെയ്ക് സി തോമസ് പ്രതികരിച്ചു. പുതുപ്പള്ളില്‍ വികസനവും രാഷ്ട്രീയവും ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസിനെ തീരുമാനിച്ചെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രതികണം.
പുതുപ്പള്ളിയിൽ മത്സരക്കളം തെളിയുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസിനെ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്കിയ ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.