കാറിനുള്ളിലിരുന്ന് ചുംബിച്ച കമിതാക്കള്‍ക്ക് ഇന്തോനേഷ്യയില്‍ ചാട്ടവാറടി ശിക്ഷ . സുമാത്ര ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ബുസ്റ്റനല് സലാറ്റിൻ കോംപ്ലക്സിലാണ് സംഭവം.
24 വയസുള്ള യുവാവിനും , 23 വയസുള്ള യുവതിയ്ക്കുമാണ് ശിക്ഷ ലഭിച്ചത് .
21 ചാട്ടവാറടിയാണ് ഇരുവര്‍ക്കും നല്‍കിയത് .ഇവര്‍ കാറിലിരുന്ന് ചുംബിച്ചത് യാത്രക്കാര്‍ കണ്ടതോടെയാണ് ഇവര്‍ക്ക് ശിക്ഷ ലഭിച്ചത് . ഉലെ ലീ ഹാര്‍ബര്‍ ഏരിയയില്‍ കാര്‍ പരിശോധനയ്ക്കായി എത്തിയ പോലീസുകാര്‍ ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അടി കിട്ടുന്നതിനിടയില്‍ വേദനയേറ്റ് യുവതി നിലവിളിയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.’സിനായത്ത് നിയമം’ ഇരുവരും ലംഘിച്ചതായി ബന്ദ ആച്ചേ പ്രോസിക്യൂട്ടര്‍ ഓഫീസിലെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി വ്യക്തമാക്കി.