മെൽബൺ:പുലരിയുടെ പാസ്സ് 2024 ൻ്റെ ഭാഗമായി നടത്തപ്പെടുന്ന മൾട്ടികൾച്ചറൽ ഫെസ്റ്റ് മാർച്ച് 2ന് ശനിയാഴ്ച വൈകീട്ട് സ്പ്രിംഗ് വെയിൽ ടൗൺഹാളിൽ വച്ച് നടത്തപ്പെടും. പുലരിയുടെ 16-ാം മത് വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പാസ്സ് 2024 ന് മെൽബണിലെ പ്രമുഖ ഡാൻസ് ഗ്രൂപ്പുകളുടെ പരിപാടിയും നാടകം, മ്യൂസിക്കൽ ഡ്രാമയും ഉണ്ടാകും. വൈകീട്ട് 5 മണിമുതൽ 10 മണി വരെ നടക്കുന്ന മൾട്ടി കൾച്ചറൽ ഫെസ്റ്റിൻ്റെ ടിക്കറ്റുകൾ ഓൺലൈനായി നിങ്ങൾക്ക് വാങ്ങാവുന്നതാണ്. മെൽബണിന്റെ സ്വന്തം മലയാളം കലാകാരന്മാരും കലാകാരികളും അണിചേരുന്ന 5 മണിക്കൂർ നീളുന്ന പുലരി ആന്വൽ ഷോ ആഘോഷമാക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .
Booking Link : https://app.orgnyse.com.au/pass-2024-42
തീയതി : മാർച്ച് 2 ശനിയാഴ്ച്ച
സമയം : വൈകുന്നേരം 05:00 മണി മുതൽ
സ്ഥലം : സ്പ്രിങ് വെയിൽ ടൌൺ ഹാൾ
Address : 397 Springvale Rd, Springvale VIC 3171