പെർത്ത് : പെർത്തിലെ വില്ലേട്ടനിലുള്ള പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.നാട്യങ്ങളറിയാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഭാരവാഹികൾ വ്യക്തമാക്കി. കർമ്മ വിശുദ്ധിയും സമർപ്പണവും വഴി പൊതുപ്രവർത്തന രംഗത്ത് സർവ്വർക്കും മാതൃകയായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. സദാ പുഞ്ചിരിക്കുന്ന മുഖവുമായി ജനങ്ങൾക്ക് മുമ്പിലെത്തുന്ന അദ്ദേഹം മലയാളികൾ ഹൃദയത്തോട് ചേർത്ത അപൂർവ്വം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ്. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ജന സമ്പർക്ക പരിപാടികളും ക്ഷേമ പ്രവർത്തനങ്ങളും മറ്റൊരാൾക്കും അവകാശപ്പെടാനാവില്ല. ആരോപണങ്ങളെ പുഞ്ചിരിയോടെ നേരിട്ട അദ്ദേഹം തന്നെ ഉപദ്രവിച്ചവരെ പോലും ചേർത്ത് പിടിക്കാൻ മനസ്സ് കാണിച്ചു. അദ്ദേഹത്തിന്റെ വിയോഗം ജനാതിപത്യ കേരളത്തിന് തീരാ നഷ്ടമാണെന്നും പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഭാരവാഹികളുടെ യോഗത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.