ഹൈദരാബാദ്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം തുടരുന്നു. ഉടനടി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് മോദി എത്തുക. ഇന്നലെ ഛത്തിസ്ഗട്ടിലെത്തിയ മോദി ഇന്ന് തെലങ്കാനയിലും രാജസ്ഥാനിലുമാകും എത്തുക. കോടികളുടെ വികസനപദ്ധതികള്‍ക്കാകും പ്രധാനമന്ത്രി ഇരു സംസ്ഥാനങ്ങളിലും തറക്കല്ലിടുക. തെലങ്കാനയിലും രാജസ്ഥാനിലും പ്രചാരണ റാലികളിലും മോദി പങ്കെടുക്കും.