കോഴിക്കോട്: ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി ആക്രമണം നടത്തിയ വ്യക്തിക്കായി പൊലീസ് പരിശോധന ശക്തമാക്കി. പ്രതിയുടെ രേഖചിത്രം തയ്യാറാക്കും. നിർണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെയാണ് രേഖചിത്രം തയ്യാറാക്കുന്നത്. പ്രതി ഇതര സംസ്ഥാന തൊഴിലാളി എന്നാണ് പ്രാഥമിക സൂചന. എലത്തൂർ പോലീസ് സ്റ്റേഷനിലാണ് രേഖ ചിത്രം തയ്യാറാക്കുന്നത്.