റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്:- റിയാദിലെ മലാസിൽ നിന്ന് ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയ പ്രവാസി അപകടത്തിൽ മരിച്ചു. കൊട്ടിയം പേരയം ശ്യാം നിവാസിൽ ശ്യാം കുമാർ ( 36 ) ആണ് മരിച്ചത്. പുതിയ വീട്ടിലേക്കുള്ള ഫർണിച്ചർ വാങ്ങി മടങ്ങവേ ശ്യാംകുമാറിന്റെ ബൈക്കിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 2.30 ഓട് കൂടി തഴുത്തല പി.ജെ. ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയ ശ്യാം കുമാറിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിയാദിൽ കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടർ ആയി ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ 11 വർഷമായി സൗദിയിൽ ഉള്ള ശ്യാംകുമാർ ഇക്കഴിഞ്ഞ ഏപ്രിൽ 7 ന് ആണ് ഗൃഹപ്രവേശനത്തിനായി നാട്ടിലേക്ക് പോയത്. പത്തിനായിരുന്നു ഗൃഹപ്രവേശനം. ഭാര്യ: – നയന. മക്കൾ :- ആദിദേവ്, ആദികേശ്.