വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വീഴ്ചയിൽ കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ അറിയിച്ചു. വസതിയിലുണ്ടായ വീഴ്ചയിലാണ് 88 വയസുകാരനായ മാർപാപ്പയുടെ വലത് കൈക്ക് പരിക്കേറ്റത്. എല്ലിന് പൊട്ടലില്ല ചികിത്സയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വത്തിക്കാൻ പുറത്തുവിട്ടു. വ്യാഴാഴ്ചയായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ.
ഒരു മാസം മുമ്പും വീഴ്ചയിൽ മാർപാപ്പയുടെ കവിളിൽ ചെറിയ പരിക്കുകൾ പറ്റിയിരുന്നു. കാൽ മുട്ടിലേത് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം മാർപാപ്പ വീൽ ചെയറിന്റെ സാഹയത്തോടെയാണ് സാധാരണയായി സഞ്ചരിക്കാറുള്ളത്.