ബിഷപ്പുമാരുടെ യോഗത്തില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്കാന് തീരുമാനിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. നിശ്ചിത ഇടവേളകളില്‍ ലോകമെമ്ബാടുമുള്ള ബിഷപ്പുമാരുടെ യോഗം വിളിക്കുന്ന സമിതിയിലുള്ള മാറ്റങ്ങള്‍ക്ക് മാര്‍പാപ്പ അംഗീകാരം നല്കി.
സിനഡുകളിലെ വോട്ടവകാശത്തിനുവേണ്ടി വനിതകള്‍ വര്‍ഷങ്ങളായി ആവശ്യം ഉന്നയിക്കുന്നുണ്ട്.
ലോകമെങ്ങുമുള്ള ബിഷപ്പുമാരെ റോമിലേക്ക് വിളിച്ച് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും യോഗത്തിനൊടുവില്‍ നിര്‍ദേശങ്ങളില്‍ വോട്ട് രേഖപ്പെടുത്തുകയുമാണ് പതിവ്. ഇതിന് നിലവില്‍ പുരുഷന്മാര്ക്ക് മാത്രമാണ് അവകാശം. പുതിയ മാറ്റം അനുസരിച്ച് മതപരമായ നടപടികളില്‍ അഞ്ച് സിസ്റ്റര്‍മാര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കും. സിനഡില്‍ 70 ബിഷപ് ഇതര അംഗങ്ങളെ ഉള്‍പ്പെടുത്താനും തീരുമാനമായി. ഇവരില്‍ പകുതിയും സ്ത്രീകളായിരിക്കും. അവര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കും.