വത്തിക്കാന്‍ സിറ്റി: ഓശാന ഞായര്‍ ആഘോഷങ്ങള്‍ക്കും കുര്‍ബാനയ്ക്കും നേതൃത്വം നല്കി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന തിരുക്കര്മങ്ങളിലാണ് മാര്‍പാപ്പ പങ്കെടുത്തത്.
മൂന്നുദിവസത്തെ ആശുപത്രി വാസത്തിനുശേഷം നടന്ന ആദ്യപൊതുചടങ്ങായിരുന്നു ഇത്.
ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍പാപ്പ കഴിഞ്ഞ ദിവസമാണ് ആശുപത്രിവിട്ടത്. ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളിലെ ചടങ്ങുകള്‍ക്കും മാര്‍പാപ്പ നേതൃത്വം നല്‍കുമെന്ന് വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു.