തിരുവനന്തപുരം: പാളയം പൊലീസ് ക്വാട്ടേഴ്സിലെ പതിനാലുകാരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ. പൊലീസ് ക്വാട്ടേഴ്സിൽ നടന്ന അസ്വാഭാവിക മരണത്തിൽ രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ, ഇത് ആദ്യമായാണ് കുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടാകുന്നത്.
മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന ആവശ്യമാണ് അമ്മൂമ്മ മുന്നോട്ട് വെക്കുന്നത്. സംഭവത്തിലെ സത്യം അറിയണം. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നില്ല. മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ കുടുംബത്തിന് മനോവിഷമമുണ്ടാക്കിയെന്നും ബന്ധുക്കൾ വിശദീകരിച്ചു.