തിരുവനന്തപുരം:കൈതോലപ്പായ ആരോപണത്തില്‍ കഴമ്പില്ലെന്ന് പൊലിസ് .ജി. ശക്തിധരൻ്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പൊലിസ് വ്യക്തമാക്കി. ഒരു പാർട്ടിയുടെയോ നേതാവിന്റേയോ പേര് പറഞ്ഞില്ലെന്ന് ശക്തിധരൻ പോലീസിന് മൊഴി നല്‍കിയിരുന്നു.പരാതിക്കാരനായ ബെന്നി ബെഹ്നാനും തെളിവുകളൊന്നും പൊലിസിന് കൈമാറിയില്ല .
തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന നിലപാടിലാണ് പൊലിസ്. കന്റോണ്‍മെന്റ് അസി.കമ്മീഷണർ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി
കൊച്ചിയിൽ നിന്നും കൈതോലപ്പായയിൽ മുതിര്‍ന്ന സിപിഎം നേതാവ് രണ്ടര കോടി പൊതിഞ്ഞു കടത്തിയെന്നായിരുന്നു ശക്തിധരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.പണം കടത്തിയത് മുഖ്യമന്ത്രിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം.