പാരീസ്: ഫ്രാന്‍സിലെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ ലീജ്യണ്‍ ഓഫ് ഓണര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍.പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് ഈ നേട്ടം തേടിയതെത്തിയത്. വ്യാഴാഴ്ച്ചയാണ് ദ്വിദ്വിന സന്ദര്‍ശനത്തിനായി മോദി ഫ്രാന്‍സിലെത്തിയത്.ഇന്ത്യന്‍ സമൂഹം അദ്ദേഹത്തെ കാണാന്‍ കൂട്ടത്തോടെ എത്തിയിരുന്നു. റെഡ് കാര്‍പ്പറ്റ് സ്വീകരണമാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയിരുന്നത്. ഇന്ന് ഫ്രഞ്ച് ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷത്തില്‍ ഗസ്റ്റ് ഓഫ് ഓണര്‍ സ്വീകരിച്ച് മോദി മാക്രോണൊപ്പം പങ്കെടുക്കും.അതേസമയം ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ ലീജ്യണ്‍ ഓഫ് ഓണര്‍ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ച്ചാണ് പ്രധാനമന്ത്രിയെ പരമോന്നത ബഹുമതി ലഭിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എല്‍സീ പാലസിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇത്ര വലിയൊരു ബഹുമതി തനിക്ക് നല്‍കിയതില്‍, ഇന്ത്യയിലെ ജനങ്ങളുടെ പേരില്‍ മാക്രോണിനോട് മോദി നന്ദി പറഞ്ഞു. നേരത്തെ ഫ്രഞ്ച് പ്രസിഡന്റും പ്രഥമ വനിത ബ്രിഗിറ്റ് മാക്രോണും മോദിക്കായി വിരുന്നും ഒരുക്കിയിരുന്നു. വ്യാഴാഴ്ച്ച വൈകീട്ട് ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു.
ഇന്ന് നടക്കുന്ന ബാസ്റ്റല് ദിനാഘോഷത്തില്‍ ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍വേധ കപ്പല്‍ ഐഎന്‍എസ് ചെന്നൈയും ഭാഗമാകുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും. അതേസമയം പാരീസില്‍ ഹോട്ടലിന് മുന്നില്‍ ഇന്ത്യന്‍ സമൂഹം ഒന്നടങ്കം പ്രധാനമന്ത്രിയെ കാണാന്‍ എത്തിയിരുന്നു. നിരവധി പേരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
ഇന്ത്യയെ എക്കാലവും ഫ്രാന്‍സ് പിന്തുണച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം 25 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.മാഴ്സലെയില് പുതിയൊരു ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറക്കുന്ന കാര്യവും മോദി പ്രഖ്യാപിച്ചു. ഫ്രാന്‍സില്‍ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ അഞ്ച് വര്‍ഷം നീളുന്ന പഠനത്തിന് ശേഷം സ്റ്റഡി വര്‍ക്ക് വിസകള്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ അതിവേഗ വികസനത്തെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ലോകം പുതിയൊരു ദിശയിലേക്ക് നീങ്ങുമ്ബോള്‍, ഇന്ത്യയുടെ കരുത്തും, സ്ഥാനവും എല്ലാം വേഗത്തില്‍ മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.