റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ ‘കൃപ’കായംകുളം മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ പി കെ കൊച്ചുകുഞ്ഞു സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു.
ഷുമേസി കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ഹാളിൽ നടന്ന അനുശോചന യോഗത്തിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തുള്ള നിരവധി ആളുകൾ പങ്കെടുത്തു.
കായംകുളത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാനിധ്യവും സാധാരണക്കാരുടെ ശബ്ദവുമാണ് വേർപാടിലൂടെ നഷ്ടമായത്. പട്ടണത്തിന്റെ വികസന പദ്ധതികൾക്ക് ചുക്കാൻ പിടിച്ച പ്രതിനിധി എന്ന നിലയിൽ അദ്ദേഹം ചരിത്രത്തിന്റെ ഏടുകളിൽ എക്കാലത്തും സ്മരിക്കപ്പെടുമെന്ന് അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
നാലു തവണ വൈസ് ചെയർമാനായും ഒരു തവണ ആക്റ്റിംഗ് ചെയർമാൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,ആലപ്പുഴ ജില്ലാ സ്പിന്നിംഗ്മിൽ ചെയർമാൻ അടക്കം നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സത്താർ കായംകുളം, ഇസ്ഹാഖ് ലവ്ഷോർ, സൈഫ് കൂട്ടുങ്ങൽ,മുജിബ് കായംകുളം,ഡോ.ഫുവാദ്,ഷിബു ഉസ്മാൻ,ഷബീർ വരിക്കപ്പള്ളി, കബീർ,അഷറഫ്,അബ്ദുൽ വാഹിദ് , കെ ജെ അബ്ദുൽ റഷീദ്, സമീർ റോയ്ബെക്,സലിം പള്ളിയിൽ ,അനി, ഫസൽ കണ്ടപ്പുറം എന്നിവർ സംസാരിച്ചു.
റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്