തിരുവനന്തപുരം: അനിൽ ആന്റണി ചെയ്തത് വലിയ തെറ്റാണെന്നും തന്റെ കാഴ്ചപ്പാടിൽ അധാർമ്മികമായ നിലപാടാണെന്നും പി ജെ കുര്യൻ . അനിൽ ആന്റണിയുടെ ബിജെപി അംഗത്വത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പിജെ കുര്യൻ. അനിൽ ആന്റണി ആദർശപരമായ അടിസ്ഥാനം ഇല്ലാത്ത രാഷ്ട്രീയക്കാരനെന്നും പിജെ കുര്യൻ വിമർശിച്ചു.
‘അനിൽ ആന്റണിക്ക് അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നെങ്കിൽ പാർട്ടിക്കുള്ളിൽ പറയണമായിരുന്നു. ബിജെപിയിലേക്ക് പോയത് നിർഭാഗ്യകരം. രാഷ്ട്രീയ കൂറുമാറ്റം ഒട്ടും പ്രതീക്ഷിച്ചില്ല. എന്താണ് പാർട്ടി വിടാനുള്ള കാരണം എന്ന് അനിൽ ആന്റണി വ്യക്തമാക്കണം. അനിൽ ആന്റണി ഗാന്ധി കുടുംബത്തിനെതിരെ ഉയർത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ. എ കെ ആന്റണി ഒരിക്കലും മക്കൾ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല. ആന്റണിയുടെ ഇടപെടൽ കൊണ്ടല്ല അനിൽ ആന്റണി സ്ഥാനങ്ങളിൽ എത്തിയത്.’ അനിൽ ആന്റണി ചെയ്തത് തെറ്റെന്നും പി ജെ കുര്യൻ പറഞ്ഞു.