പെർത്ത് : പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ (പൂമ) സംഘടിപ്പിക്കുന്ന 7-ാമത് ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 12 ന് സ്പാനിഷ് ക്ലബിൽ( ബേക്കർ കോർട്ട്, ഫാറിംഗ്ടൺ റോഡ്, നോർത്ത് ലേക്ക് WA 6064 ) വച്ച് നടക്കും.പെർത്തിലെ മലയാളികൾക്കിടയിൽ നടക്കുന്ന ഏറ്റവും വലിയ ടൂർണമെന്റാണിത്. 6 വിവിധ വിഭാഗങ്ങളിലായി 35 ടീമുകൾ ഏറ്റുമുട്ടും. ഒറ്റ ദിവസം നടക്കുന്ന 51 മത്സരങ്ങൾക്കായി 350-ൽ അധികം കളിക്കാർ വിവിധ ക്ലബുകൾക്കു കീഴിൽ നിരന്തര പരിശീലനത്തിലാണ്.
എല്ലാ ഫുട്ബോൾ പ്രേമികളെയും മത്സരം കാണുന്നതിന് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.