പെർത്ത് : പെർത്തിലെ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മലയാളക്കര നെഞ്ചിലേറ്റിയ പ്രശസ്ത ഗായിക ശ്രേയ ജയദീപും ക്രൈസ്തവ സംഗീത മേഖലയിലെ അനുഗ്രഹീത ഗായകൻ കെസ്റ്ററും സംഘവും നയിക്കുന്ന ഗാന സന്ധ്യ ‘ ഹാർമണീസ് ഓഫ് ഹെവൻ 2024’ ലൈവ് മ്യൂസിക്കൽ നൈറ്റ് നവംബർ 9ന് വൈകിട്ട് ആറുമണി മുതൽ 9 മണി വരെ The Rocks, Cannington ൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പെർത്തിൽ ആദ്യമായാണ് ശ്രേയയും കെസ്റ്ററും ഒരുമിച്ചെത്തുന്ന ക്രിസ്തീയ ഗാന സന്ധ്യ അരങ്ങേറുന്നത്.
പതിറ്റാണ്ടുകളായി ഭക്തിഗാന രംഗത്തെ മലയാളികളുടെ മനം കവർന്ന ഗായകൻ കെസ്റ്റർ തന്റെ അനുഗ്രഹീത ശബ്ദവുമായി ഓസ്ട്രേലിയയിൽ എത്തുകയാണ്. കെസ്റ്ററും മലയാളികളുടെ പ്രിയങ്കരിയും സിനിമ പിന്നണി ഗായികയുമായ ശ്രേയ ജയദീപും സംഘവും നവംബർ രണ്ടു മുതൽ 17 വരെ ഓസ്ട്രേലിയയിൽ ഉടനീളം ലൈവ് മ്യൂസിക്കൽ നൈറ്റ് അവതരിപ്പിക്കും.
സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായും, ഓസ്ട്രേലിയയിലെ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടികളിൽ അതിഥികളായി സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.
വിശദവിവരങ്ങൾക്ക് ആയി
ലിബിൻ : 0432580705
സ്മിത്ത് : 0432707620
എന്നിവരെ ബന്ധപ്പെടാവുന്നതാണ്.