നോട്ട് ബുക്കുകൾക്കുള്ളിൽ 406 ഗ്രാമോളം മെത്താംഫെറ്റാമൈൻ ഒളിപ്പിച്ച രീതിയിൽ 2021-ൽ ഓസ്ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്തതിന് പെർത്ത് സ്വദേശിക്ക് അഞ്ച് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചു.39 കാരനായ ഇയാളെ പെർത്ത് ജില്ലാ കോടതി വെള്ളിയാഴ്ച (13 സെപ്റ്റംബർ 2024) അഞ്ചര വർഷത്തെ തടവിന് ശിക്ഷിച്ചു .ഇതിൽ മൂന്നര വർഷം പരോൾ രഹിത കാലയളവാണ്. 2021 ഓഗസ്റ്റ് 24 ന് പെർത്തിൻ്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ഷെഡിൽ നിന്നുമാണ് ഇയാളെ AFP അറസ്റ്റ് ചെയ്തത് .പെർത്തിലെ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് (എബിഎഫ്) ഉദ്യോഗസ്ഥർ മലേഷ്യയിൽ നിന്നുള്ള എയർ കാർഗോ ചരക്കിൽ നിരോധിത മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആരംഭിച്ച അന്വേഷണത്തിൻ്റെ ഫലമായായിരുന്നു അറസ്റ്റ്.