പെര്‍ത്ത്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് ഓസ്ട്രേലിയ ഒരുങ്ങുന്നു. 150 ഏക്കര്‍ സ്ഥലത്ത് അഞ്ച് നിലകളിലായ 721 അടി ഉയരത്തിലാണ് രാമക്ഷേത്രം നിര്‍മിക്കുന്നത്.
രാമക്ഷേത്രത്തിലേക്കുള്ള വഴിയില്‍ 151 അടി ഉയരമുള്ള ഹനുമാന് പ്രതിമയും സപ്തസാഗറില്‍ 51 അടി ഉയരമുള്ള ശിവ പ്രതിമയും സ്ഥാപിക്കും. പെര്‍ത്തില്‍ ഒരുങ്ങുന്ന അയോദ്ധ്യാപുരിയില്‍ സനാതന സര്‍വകലാശാലയും സ്ഥാപിക്കും. അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ രൂപരേഖ തയാറാക്കിയ ഗുജറാത്തിലെ പ്രശസ്ത വാസ്തുശില്പി ആശിഷ് സോംപുരയാണ് പെര്‍ത്തിലെ ക്ഷേത്രത്തിനും പ്ലാന്‍ തയാറാക്കുന്നത്.
അതേസമയ് പെര്ത്തിലുയരുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് ഓസ്ട്രേലിയ ആഗ്രഹിക്കുന്നതെന്ന് ക്ഷേത്രനിര്‍മാണത്തിന്റെ ചുമതല വഹിക്കുന്ന ശ്രീരാമക്ഷേത്ര ഫൗണ്ടേഷന് സെക്രട്ടറി അമോദ് പ്രകാശ് കത്യാര്‍ പറഞ്ഞു.