അഡ്ലേയ്ഡ് : അഡ്ലൈഡിൽ വച്ച് നടക്കുന്ന ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൺസിന്റെ 13-ാമത് സമ്മേളനത്തിനായുള്ള വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ അസ്ലൈഡിൽ (SAN GIORGIO LA MOLARA COMMUNITY CENTRE, 11, HENRY STREET, PAYNEHAM- 5070) വച്ചു നടക്കുന്ന കോൺഫറൺസിന്റെ ഈ വർഷത്തെ തീം ‘എഴുന്നേറ്റു പ്രകാശിക്കുക’ (യെശ. 60:1) എന്നതാണ്.
റവ. ഡോ. സാബു വർഗിസ് (യു എസ് എ), പാസ്റ്റർ തോമസ് ജോർജ്ജ് (ഐ പി സി ജനറൽ ജോയിന്റ് സെക്രട്ടറി) എന്നിവരെ കൂടാതെ സ്വദേശത്തും വിദേശത്തുമുള്ള അഭിഷിക്തരായ കർത്യദാസൻമാർ ദൈവവചനം ശുശ്രൂഷിക്കുന്നതാണ്. പാസ്റ്റർ ലോർഡ്സൺ ആന്റണി സംഗീത ശുശ്രൂഷകൾക്ക് നേത്യത്വം നൽകും. ശനിയാഴ്ച്ച പകൽ കുടുംബങ്ങൾക്കും, യുവജനങ്ങൾക്കും സഹോദരിമാർക്കും വേണ്ടിയുള്ള പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും.
‘അസ്ലൈഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ്’ ചർച്ചിന്റെ സഹകരണത്തോടെയാണ് ഈ വർഷത്തെ കോൺഫറൻസ് നടത്തപ്പെടുന്നത്. കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി എല്ലാ ദൈവമക്കളുടെയും പ്രാർഥനാ സഹകരണങ്ങൾ ഭാരവാഹികൾ അഭ്യർദ്ധിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി +61413776925
പാസ്റ്റർ ഏലിയാസ് ജോൺ +61423804644
ബ്രദർ സന്തോഷ് ജോർജ്ജ് +61423743267