പെന്ഷന് മുടങ്ങാതിരിക്കാന്‍ അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്ത് ആറു വര്‍ഷം സൂക്ഷിച്ച മകന് അറസ്റ്റില്‍. ഇറ്റലിയിലാണ് സംഭവം.
ഇറ്റലിയിലെ വെനെറ്റോ പ്രദേശത്തെ താമസക്കാരിയായിരുന്ന ഹെല്‍ഗ മരിയ ഹെങ്ബാര്‍ത്ത് എന്ന സ്ത്രീ 86ാം വയസിലാണ് മരിക്കുന്നത്.
അമ്മ മരിച്ചത് പുറത്തറിഞ്ഞാന്‍ ഇവരുടെ പെന്ഷന് പണം കിട്ടില്ലെന്ന് മനസിലായതോടെ മകന് അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്തു കട്ടിലില്‍ കിടത്തി. ആറു വര്‍ഷത്തിനിടെ അമ്മയുടെ പെന്ഷന് തുകയായ 1.59 കോടിയിലധികം രൂപ ഇയാള്‍ കൈപ്പറ്റി. അയല്‍വാസികളോട് അമ്മ ജര്‍മ്മനിയിലെ ബന്ധു വീട്ടില്‍ പോയെന്ന് തെറ്റിദ്ധരിപ്പിച്ച് ഇതേ വീട്ടില്‍ തന്നെയായിരുന്നു ഇയാളുടെയും താമസം.
അതേ സമയം ഈ ആറു വര്‍ഷത്തിനിടെ ഹെല്‍ഗയുടെ ഹെല്‍ത്ത് ഒരിക്കല്‍ പോലും കാര്‍ഡ് ക്ലെയിം ചെയ്യപ്പെട്ടിരുന്നില്ല. കോവിഡ് കാലത്ത് പോലും ചികിത്സ തേടാതിരിക്കുകയും ചെയ്തതോടെ അധികൃതര്‍ക്ക് സംശയം തോന്നി. ഇതേ തുടര്‍ന്ന് ഹെല്‍ഗയുടെ അപ്പാര്‍മെന്റില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ മൃതദേഹം മമ്മിഫൈ ചെയ്തു കിടക്കയില്‍ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി.തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് ഹെല്‍ഗ മരിച്ചിട്ട് ആറ് വര്‍ഷമായെന്ന് തിരിച്ചെറിഞ്ഞത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.