മലയാളികളുടെ പ്രിയ താര കുടുംബമാണ് ജയറാമിന്റേയും പാർവതിയുടേതും. അച്ഛന്റെയും അമ്മയുടെയും വഴിയെ മകൻ കാളിദാസും സിനിമയിൽ എത്തി തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മോഡിലിങ്ങുമായി മുന്നോട്ടു പോകുകയാണ് മാളവിക. താര കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ സജീവമായ പാർവതി പങ്കുവച്ചൊരു വീഡിയോ ആണ് വൈറൽ ആകുന്നത്.
ഒരു പുതിയ തുടക്കം എന്ന ഹാഷ് ടാഗോടെ തന്റെ വർക്കൗട്ട് വീഡിയോ ആണ് പാർവ്വതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മകൻ കാളിദാസ് ജയറാമും അമ്മയ്ക്ക് ഒപ്പമുണ്ട്. വർക്കൗട്ടിൽ കാളിദാസ് അമ്മയെ സഹായിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്.