പാരീസ് : പാരീസില്‍ വാടക വൈദ്യുത സ്കൂട്ടറുകള് നിരോധിക്കുന്നു. ഇതിനായി നടത്തിയ ഹിതപരിശോധനയില്‍ 89 ശതമാനം പേര് നിരോധനത്തെ അനുകൂലിച്ചു.11 ശതമാനം പേര് തീരുമാനത്തെ എതിര്‍ത്തു. എന്നാല്‍ നഗരത്തിലെ 13 ലക്ഷം വരുന്ന ജനസംഖ്യയില്‍ ഏഴ് ശതമാനം പേര് മാത്രമാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്. വൈദ്യുത സ്കൂട്ടറുകള്മൂലം അപകടം വര്‍ധിക്കുന്നെന്ന് ആരോപിച്ചാണ് നടപടി.പാരീസില്‍ കഴിഞ്ഞവര്‍ഷം വൈദ്യുത സ്കൂട്ടര്‍ അപകടങ്ങളില്‍ 459 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേര്‍ മരിച്ചു.