ലക്നൗ: കണ്ണില്ലാത്ത കൊടുംക്രൂരതയെന്ന് വിശേഷിപ്പിക്കാവുന്നൊരു കുറ്റകൃത്യത്തെ കുറിച്ചാണ് ഉത്തര്‍പ്രദേശിലെ കൗശാമ്പിയില്‍ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്നത്. മകളുടെ കൈവശം ഗര്‍ഭപരിശോധന കിറ്റ് കണ്ടെത്തിയതോടെ സംശയത്തില്‍ മകളെ കൊന്ന് മൃതദേഹം ഉപേക്ഷിച്ചിരിക്കുകയാണ് ഒരച്ഛനും അമ്മയും. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് ഒരു പൊലീസ് പരാതിയും ഇവര്‍ ഫയല്‍ ചെയ്തു.
ഇന്നലെ തിരിച്ചറിയാനാകാത്ത വിധത്തില്‍ ഒരു യുവതിയുടെ മൃതദേഹം ഇവരുടെ ഗ്രാമത്തിലുള്ള കനാലില്‍ നിന്ന് കണ്ടെടുത്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
മകളാണ് യുവതി. ഇരുവരെയും ഇവരുടെ ബന്ധുക്കളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് ഇവര്‍ മകളെ കൊന്ന കാര്യം ഏറ്റുപറഞ്ഞത്.
മകള്‍ക്ക് പല ആണ്‍സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവരുമായെല്ലാം മകള്‍ മൊബൈല്‍ ഫോണില്‍ പതിവായി സംസാരിച്ചിരുന്നു. എന്നാല്‍ ഗര്‍ഭപരിശോധന കിറ്റ് കൂടി കണ്ടെത്തിയതോടെ മകളുടെ ചാരിത്ര്യത്തിലുള്ള സംശയം ഉറപ്പിക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് കൊല നടത്തിയതെന്ന് നരേഷ് പൊലീസിനോട് പറഞ്ഞു.