ലോകത്തെ ഏറ്റവും മികച്ച 100 റെസ്റ്റാറന്റുകളുടെ പട്ടിക തയാറാക്കിയിരിക്കുകയാണ് പ്രമുഖ ഫൂഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്.
വിയന്നയിലെ ഫിഗൽമ്യൂലർ ഒന്നാമതെത്തിയ പട്ടികയിൽ ഏഴ് ഇന്ത്യൻ റെസ്റ്റാറന്റുകളാണുള്ളത്. അതിലൊന്ന് കേരളത്തിലാണെന്നതാണ് പ്രത്യേകത. അത് കോഴിക്കോട്ടെ പാരഗൺ റെസ്റ്റാറൻ്റാണ്. പാരഗൺ പട്ടികയിൽ അഞ്ചാമതാണ്.
കൊൽക്കത്തയിലെ പീറ്റർ ക്യാറ്റ് (ഏഴ്), മുർത്തലിലെ അംരിക് സുഖ്ദേവ് (13) എന്നിവയാണ് ആദ്യ 50ലുള്ള മറ്റ് ഇന്ത്യൻ ഭക്ഷണശാലകൾ. ഡൽഹിയിലെ കരിം ഹോട്ടൽ (59), ബംഗളൂരുവിലെ സെൻട്രൽ ടിഫിൻ റൂം (69), ഡൽഹിയിലെ ഗുലാത്തി (77), മുംബൈയിലെ റാം ആശ്രയ (78) എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യൻ റെസ്റ്റാറന്റുകൾ. ഭക്ഷണ വിഭവങ്ങൾക്കു പുറമെ സാംസ്കാരിക പ്രാധാന്യം, ചരിത്രം, ജനപ്രീതി എന്നിവയെല്ലാം പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്.