വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ കടുത്ത ആരാധകനായ പാകിസ്താൻ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ച് യുഎസ് കോടതി. ഐഎസ് ഭീകരസംഘടനയില്‍ ചേര്‍ന്ന് യുഎസില്‍ ആക്രമണം നടത്താൻ പദ്ധതിയിട്ട 31 കാരനായ മുഹമ്മദ് മസൂദിനാണ് 18 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
മയോ ക്ലിനിക്ക് റിസര്‍ച്ച് വിഭാഗത്തിന്റെ മുൻ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് മുഹമ്മദ് മസൂദ്.
2020ലാണ് മസൂദിനെതിരെ അമേരിക്കൻ ഏജൻസി അന്വേഷണം ആരംഭിച്ചത്.
സമൂഹ മാദ്ധ്യമങ്ങളില്‍ ഐഎസ് അനുകൂല പോസ്റ്റുകള്‍ പങ്കുവെച്ചതൊടെയാണ് ഇയാള്‍ എഫ്ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടത്. ‘താൻ പാകിസാതാൻ പാസ്പോര്‍ട്ടുള്ള ഒരു മെഡിക്കല്‍ ഡോക്ടറാണെന്നും സിറിയ, ഇറാഖ് അല്ലെങ്കില്‍ അഫ്ഗാനിസ്ഥാന് സമീപമുള്ള വടക്കൻ ഇറാൻ എന്നിവിടങ്ങളില്‍ പോകാൻ ആഗ്രഹിക്കുന്നു. ജിഹാദിനായി മുൻനിരയില്‍ പോരാടാനും പരിക്കേറ്റ സഹോദരങ്ങളെ സഹായിക്കാനും ആഗ്രഹിക്കുന്നതായി ഇയാള്‍ സമൂഹ മാദ്ധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു’ . മസൂദ് മുമ്ബ് തെക്കുകിഴക്കൻ മിനസോട്ട നഗരമായ റോച്ചസ്റ്ററിലെ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തിരുന്നതായി മയോ ക്ലിനിക്ക് സ്ഥിരീകരിച്ചു, എന്നാല്‍ അറസ്റ്റിലാകുമ്ബോള്‍ അയാള്‍ അവിടെ ജോലി ചെയ്തിരുന്നില്ല.
2020-ല്‍ യുഎസില്‍ നിന്ന് ജോര്‍ദാൻ വഴി സിറിയയിലേക്ക് പോകാൻ മുഹമ്മദ് മസൂദ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ 2020 മാര്‍ച്ച് 19 ന് സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയില്‍ മിനിയാപൊളിസ് എയര്‍പോര്‍ട്ടില്‍ വെച്ച് എഫ്ബിഐ സംഘം ഇയാളെ അറസ്റ്റ് ചെയ്തു. താൻ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്നതായി മുഹമ്മദ് മസൂദ് സമ്മതിച്ചതായി എഫ്ബിഐ കോടതിയില്‍ വ്യക്തമാക്കി. തൊഴില്‍ വിസയിലാണ് മസൂദ് യുഎസില്‍ എത്തിയത്.
2014 ലാണ് ഇറാഖിന്റെയും സിറിയയുടെയും വലിയ പ്രദേശങ്ങള്‍
ഇസ്ലാമിക് സ്റ്റേറ്റ് കയ്യടിക്കിയത്. തീവ്രവാദ ഗ്രൂപ്പുകളുടെ റിക്രൂട്ടിംഗ് കേന്ദ്രമെന്ന ദുഷ്പേര് മിനസോട്ട നഗരത്തിനുണ്ട് സൊമാലിയയില്‍ നിന്നുള്ളവരാണ് ഇവിടെ താമസിക്കുന്നതില്‍ നല്ലൊരു പങ്കും. അല്‍-ഖായിദയുടെ ആഫ്രിക്കൻ ശാഖയായ അല്‍-ഷബാബില്‍ ചേരാൻ ഇവിടെ നിന്ന് നിരവധി പേര് പോയെന്നാണ് സൂചന. തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തി നിരവധി ആളുകള്‍ ഈ പ്രദേശത്ത് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.