നടൻ പത്മശ്രീ മമ്മൂട്ടി ചെയർമാനായ കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആശ്വാസം പദ്ധതി പ്രകാരമുള്ള സൗജന്യ ഓക്സിജൻ കോൺസെൻട്രേറ്റർ കൊല്ലം ജില്ലാ വിതരണോദ്ഘാടനം ചിതറ കെ പി ഫൗണ്ടേഷൻ ആസ്ഥാനമായ സ്നേഹവീട്ടിൽ നടത്തി.
എം എൽ എ ശ്രീ. പി എസ് സുപാൽ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ കെയർ & ഷെയർ വൈസ് ചെയർമാനും, എം.ജീ.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ഓക്സിജൻ കോൺസെൻട്രേറ്റർ കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെ കീഴിൽ മാങ്കോട് കൂടുംബാംരോഗ്യ കേന്ദ്ര പ്രവർത്തന പരിധിയിലുള്ള പാലിയേറ്റിവിന് കൈമാറി. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, വികസനകാര്യ ചെയർമാൻ മടത്തറ അനിൽ എന്നിവർ ആശംസകൾ അറിയിച്ചു.