റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : ഉമ്മൻ ചാണ്ടിയുടെ വിയോഗം ലോകത്തിന്റെ വിവിധ കോണുകളിൽ ഉള്ള മലയാളി പ്രവാസികൾക്ക് തീരാ നഷ്ടമാണെന്ന് മുസാമിയ കോൺഗ്രസ് കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗവും റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് പറഞ്ഞു.
പ്രവാസലോകത്തെ മലയാളി സമൂഹം നേരിടുന്ന തൊഴിൽ, നിയമ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും, പലവിധ കേസുകളിൽ പെട്ട് വിദേശ രാജ്യങ്ങളിൽ ജയിലുകളിൽ കഴിയുന്നമലയാളികളെ മോചിപ്പിക്കാനും, വിവിധ രാജ്യങ്ങളിൽ മരണമടഞ്ഞ 500 റോളം മലയാളികളുടെ മൃതുദേഹങ്ങൾ നാട്ടിലെത്തിക്കാനുംഉമ്മൻ ചാണ്ടിയുടെ ഇടപെടലുകളിലൂടെ കഴിഞ്ഞിരുന്നു.
മുസാഹ്മിയയിലെ കോൺഗ്രസ്സ് കൂട്ടായ്മ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസാഹ്മിയ കോൺഗ്രസ്സ് കൂട്ടായ്മ കൺവീനർ അനസ് മതേങ്ങാട്ടിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
മുസാഹ്മിയയിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക സംഘടനകളെ പ്രതിനിധീകരിച്ചു ഇബ്രാഹിം തളിക്കുത്തിൽ (കെഎംസിസി)നിസാർ റാവുത്തർ (കേളി)
Mk സുബൈർ (സ്നേഹസംഗമം )
കുഞ്ഞലവി ഹാജി (SIC )
അബ്ദുൽ റസാഖ് ലത്തീഫി(ICF )
ഷമീം (മംഗലാപുരം കൂട്ടായ്മ ) തുടങ്ങിയവർ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു.
Ck മുഹമ്മദ്, അക്ബർ പപ്പടപടി, അനീസ് വണ്ടൂർ, കുഞ്ഞുമോൻ, സുലൈമാൻ പാലക്കാട്, തുടങ്ങിയവർ നേതൃത്വം നൽകി.