തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം കെ പി മോഹനന്. എൽജെഡി കക്ഷി നേതാവ് എന്ന നിലയിലാണ് കെ പി മോഹനൻ ഒരു നിര മുന്നിലേക്ക് എത്തിയത്. നേരത്തെ രണ്ടാം നിരയിലായിരുന്നു കെ പി മോഹനന്റെ സ്ഥാനം. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് കെപി മോഹനൻ എത്തുകയായിരുന്നു.
കെപി മോഹനൻ മുൻ നിരയിലേക്ക് വന്നതോടെ ആ ഇരിപ്പിടത്തിലേക്ക് ആർഎസ്പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ എത്തി. ഇതനുസരിച്ച് സഭയിലെ മറ്റ് ഇരിപ്പിട ക്രമത്തിലും മാറ്റം വന്നിട്ടുണ്ട്.