സൗത്ത് ഫ്ലോറിഡ വാള്‍മാര്‍ട്ടില്‍ 2023 ജൂലൈ 19 ബുധനാഴ്ച നടന്ന വെടിവെപ്പിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
മിയാമിയില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ഫ്ലോറിഡ സിറ്റിയിലെ വാള്‍മാര്‍ട്ടിലാണ് വെടിവയ്പ്പ് നടന്നതെന്ന് മിയാമി-ഡേഡ് പോലീസ് വക്താവ് ലൂയിസ് സിയറ പറഞ്ഞു.രക്ഷാപ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെട്ട മൂന്നുപേരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു, ഒരാള്‍ പിന്നീട് മരിച്ചു. ഇരകളെ ഉടൻ തിരിച്ചറിഞ്ഞിട്ടില്ല.
വെടിവെപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ ഉടൻ പുറത്തുവിട്ടില്ല, എന്നാല്‍ ഒരാള്‍ കസ്റ്റഡിയിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.