ബ്രിസ്ബേൻ :ഓസ്ട്രേലിയയിലെ ഗ്രാൻഡ് ഫ്രെയിംസ് മീഡിയയുടെ ബാനറിൽ പ്രശസ്ത മലയാളി പിന്നണി ഗായകൻ സുദീപ് കുമാർ ആലപിച്ച ഓണപ്പാട്ട് നല്ലോണം പൊന്നോണം പുറത്തിറങ്ങി.തുടർച്ചയായി രണ്ടാം തവണയാണ് ഗ്രാൻഡ് ഫ്രെയിംസ് ഓണക്കാലത്ത് ഓണപ്പാട്ട് പുറത്തിറക്കുന്നത്.
പ്രവാസി എഴുത്തുകാരൻ റോയ് കാഞ്ഞിരത്തനമാണ് പാട്ടിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.എൻ എ പ്രസാദ് ആണ് സംഗീത സംവിധാനം.നാട്ടിൻ പുറത്തെ ഓണാക്കാഴ്ചകൾ പ്രമേയമാക്കുന്ന ഓണപ്പാട്ടിന് പ്രവാസ ലോകത്തെ സംഗീതാസ്വാദകർക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.