അഞ്ച് കുടുംബങ്ങളുമായ് 2010-ൽ അഡ്ലെയിഡിലെ അഷ്ഫോർഡിൽ Dr. മാത്യു കൊല്ലറക്കലിന്റെ നേതൃത്വത്തിൽ തുടങ്ങിയ ചെറിയ സംഗമം ഇന്ന് എഴുപത്തിയഞ്ചോളം കുടുംബങ്ങൾ അടങ്ങുന്ന ഒരു വലിയ സംഘടനയായ് മാറിയിരിക്കുന്നൂ. ആദ്യകാലങ്ങളിൽ അഷ്ഫോർഡ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മലയാളി കുടുംബങ്ങളായിരുന്നു ഈ സംഘടനയുടെ പിൻബലമെങ്കിൽ പിന്നീട് നാടും നാട്ടാരും വളർന്നപ്പോൾ അഷ്ഫോർഡെന്ന സ്ഥലത്ത് താമസിക്കുന്നവരും, അതുപോലെ പുറമേ നിന്നുളള കുടുംബങ്ങളും ഈ സംഘടനയുടെ ഭാഗമാവുകയും അഞ്ഞൂറിലധികം ആൾക്കാരെ ഒത്തൊരുമിപ്പിക്കുന്ന ഒരു വലിയ സംഘടനയായ് അഷ്ഫോർഡ് മലയാളി സംഘടന വളരുകയും ചെയ്തിരിക്കുന്നു. എല്ലാവർഷവും ആഘോഷങ്ങൾക്കൊപ്പം ചാരിറ്റി പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകിയാണ് ഈ സംഘടന ആഘോഷപരിപാടികൾ ഒരുക്കുന്നത്.
ഈ വർഷത്തെ ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടുവാൻ വിശിഷ്ടാഥിതികളായി എത്തുന്നത് കലാഭവൻ സതീഷ്, വിന്ദുജ മേനോൻ എന്നിവരാണ്. ക്ലോവല്ലി പാർക്കിലെ കോസ്ഗ്രോവ് ഹാളിൽ സെപ്റ്റംബർ 8-നു വൈകിട്ട് മൂന്ന് മണിക്ക് ഓണാഘോഷ പരിപാടികൾ അരങ്ങേറുന്നു. ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത് ജിൽസ് ടോം, സുനോയ്, സണ്ണി ജോസഫ് എന്നിവരാണ്. മുപ്പത് വിഭവങ്ങളടങ്ങുന്ന സ്വാദിഷ്ഠമായ സദ്യ ഒരുക്കുന്നത് അഡ്ലെയിഡിലെ പ്രശസ്ത ഷെഫുമാരായ ഷിജു ചെമ്പോട്ടി,ജസ്റ്റിൻ വർഗീസ് എന്നിവരാണ്.