സമൃദ്ധിയുടെ സമഭാവനയുടെ സാഹോദര്യത്തിന്റെ സ്നേഹ സാന്ദ്ര മനോഹരമായ ഒരു ഓണക്കാലം കൂടി വരവായി. തുമ്പയും തുളസിയും മൂക്കുത്തിയും മനസ്സിൽ ആഹ്ലാദത്തിന്റെ പൂക്കളം ഒരുക്കുന്ന കാലം. തുമ്പപ്പൂവിന്റെ വെണ്മയുള്ള സൗഹൃദങ്ങൾ, ഓണനിലാവിന്റെ ചന്തമുള്ള സ്വപ്നങ്ങൾ, ഗ്രാമവിശുദ്ധിയുടെ സുഖമുള്ള ഓർമ്മകൾ.
ഓണം 2023 ഇല്ലാവാര മലയാളി അസോസിയേഷന്റെ പത്താമത് വാർഷികവും , ഓണാഘോഷവും ഓഗസ്റ്റ് 26ആം തിയതി വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കാൻ തീരുമാനിച്ചു . രാവിലെ 11 മണിക്ക് പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരത്തോടെ പരിപാടികൾക്ക് തുടക്കമാകും , കൃത്യം 11.45 നു
24 തരം കറികളോടുകൂടിയ ഓണസദ്യക്കു തുടക്കമാകും 2മണി വരെ ഓണസദ്യ വിളമ്പുന്നതായിരിക്കും
അതിനുശേഷം തുടർന്ന് മാവേലി , പുലിക്കളി , ചെണ്ടമേളം ,തിരുവാതിര , വിവിധ തരം കലാപരിപാടികളും ഉണ്ടാകും . അതിനുശേഷം പ്രമുഖ ഇന്ത്യൻ പ്ലേബാക്ക് സിംഗർ രഞ്ജിനി ജോസ് നയിക്കുന്ന” തിരുവാവണി രാവു്” മെഗാ ഷോ അരങ്ങേറും, പിന്നണി ഗായകൻ അക്ബർ ഖാൻ , ശ്രീജിഷ്
സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രമുഖ നർത്തകരായ റംസാനും ദിൽഷയും ചേർന്നൊരുക്കുന്ന നൃത്ത സംഗീത വിരുന്നു ഈ ഓണത്തിന് മാറ്റുകൂട്ടും.
ഈ പ്രോഗ്രാമിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. മിനിസ്റ്റർമാരായ സ്റ്റീഫൻ ജോൺസും , പോൾ സ്കലിയും , എം പി ആയ അന്ന വാട്സൺ എന്നിവരും പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട് ,കഴിഞ്ഞ വർഷത്തെ തിരക്ക് കണക്കിലെടുത്തു വലിയ ഓഡിറ്റോറിയം ബുക്ക് ചെയ്തെങ്കിലും ഈ വർഷവും ടിക്കറ്റ്സ് മുൻകൂട്ടി വിറ്റുപോകുന്നതായിട്ടാണ് കാണുന്നത് , എത്രയും പെട്ടെന്ന് നിങ്ങളുടെ ടിക്കറ്റ്സ് ഉറപ്പുവരുത്തുക
കൂടുതൽ വിവരങ്ങൾക്ക് : Geese 0426 053 051( പ്രസിഡന്റ് )
Jilson 0402 301 686( സെക്രട്ടറി ) , Dhiresh (പി ആർ ഓ ) 0401 432 392