റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
സൗദി അറേബ്യ : ഉമ്മൻ ചാണ്ടിയുടെ ആക്സ്മികമായ നിര്യാണം ഇന്ത്യ രാജ്യത്തിന് പൊതുവെയും കേരളജനതക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണെന്ന് ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു. ലളിതമായ ജീവിതവും സ്നേഹമായ സമീപനവും ജനക്ഷേമത്തിനായുള്ള ഊർജ്ജസ്വലമായ പ്രവർത്തനങ്ങളും വഴി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണ് ഉമ്മൻ ചാണ്ടി. ഇരുപത്തിനാലു മണിക്കൂറും ജനസേവനത്തിനായി നീക്കി വച്ച ഉമ്മൻ ചാണ്ടി സമാനതകൾ ഇല്ലാത്ത മാതൃകയാണ്. ക്രൂരമായ വേട്ടയാടലുകളെ സൗമ്യനായി നേരിട്ട അദ്ദേഹം എതിരാളികളോട് പോലും കാലുഷ്യം ഇല്ലാതെ പെരുമാറി. പുതിയ വികസന മാതൃകകൾ സൃഷ്ടിച്ച് വികസനത്തിന് ആക്കം കൂട്ടി. കേരളസമൂഹത്തെ മതേതരമായി നിലനിർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ അഭാവം ഇനിയുള്ള കാലം മലയാളിക്ക് വലിയ വെല്ലുവിളി ആകും എന്നുറപ്പാണനും ഭാരവാഹികൾ പറഞ്ഞു.