റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്: മുൻ മുഖ്യമന്ത്രിയും എ.ഐ. സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ അനുശോചന യോഗം റിയാദ് ഓ.ഐ.സി.സി സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം (വ്യാഴം, 20-07-2023 ) എട്ടു മണിക്ക് റിയാദ് മലാസിലെ “പെപ്പർ ട്രീ” റെസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. ജാതി മത രാഷ്ട്രീയ ബേദമന്യേ റിയാദിലെ പൊതു സമൂഹത്തെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന അനുശോചന യോഗത്തിൽ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും എത്തിചേരണമെന്ന് റിയാദ് ഓ.ഐ.സി.സി സെൻട്രൽ കമ്മറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.